കുമളി: ലോട്ടറി നമ്പര്‍ തിരുത്തി പണംതട്ടിയതായി പരാതി. ടൗണിനു സമീപം പ്രവര്‍ത്തിക്കുന്ന രാശി ലോട്ടറിക്കടയിലെ ജോലിക്കാരനായ കമ്പം സ്വദേശി സുല്‍ത്താനെയാണ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി 5000 രൂപയുമായി കടന്നത് . കഴിഞ്ഞദിവസം നറുക്കെടുത്ത വിന്‍ വിന്‍ ലോട്ടറി ടിക്കറ്റില്‍ 6 എന്ന തിരുത്തി 9 ആക്കിയാണ് തട്ടിപ്പ് നടത്തിയത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് സ്വദേശി കടയിലെത്തി ടിക്കറ്റ് നല്‍കി സമ്മാനം ഉണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെടുകയും 5000 രൂപ അടിച്ചതായി സുല്‍ത്താന്‍ പറയുകയും ചെയ്തു.
തുടര്‍ന്ന് സമ്മാനത്തുകയില്‍ 300 രൂപയുടെ ലോട്ടറി എടുക്കുകയും ബാക്കി തുകയുമായി മുങ്ങുകയുമായിരുന്നു. “രാവിലെ 30 രൂപ മുടക്കി, വൈകുന്നേരം 5000 രൂപ കിട്ടി. ഇത് ദൈവാനുഗ്രഹമാണെന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ”എന്നും പറഞ്ഞ് കടക്കാരന് 50 രൂപകൂടി നല്‍കിയ ശേഷമാണ് തട്ടിപ്പുകാരന്‍ മുങ്ങിയത്. ലോട്ടറിക്കടക്കാരന്റെ കൈയില്‍ പണം ഇല്ലാതിരുന്നതിനാല്‍ അടുത്ത കടയില്‍നിന്നു കടം വാങ്ങിയാണ് സമ്മാനത്തുക നല്‍കിയത്.