ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്കു പരിക്ക്

pkd-accidentവണ്ടിത്താവളം: പള്ളിമൊക്കില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേരെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശികളാ അബ്ദുള്‍ സമീര്‍ (55), കോട്ടൂര്‍ മീരാന്റെ മകന്‍ യൂസഫ് (33), ലോറി ഡ്രൈവര്‍ നാരായണന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്കു 12.50 നായിരുന്നു അപകടം. കാറില്‍ കുടുങ്ങിയവരെ സമീപവാസികളാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഫയര്‍ഫോഴ്‌സും മീനാക്ഷിപുരം പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. ചാറ്റല്‍മഴയാണ് അപകടത്തിനു വഴിയൊരുക്കിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മധുരയില്‍ നിന്നുും എറണാകുളത്തേക്കു കാലിസിലിണ്ടറുമായി പോകുകയായിരുന്ന ലോറിയുടെ മുന്‍ചക്രം അപകടത്തില്‍ ഊരിത്തെറിച്ചുപോയി. പുതുനഗരത്തുനിന്നും വണ്ടിത്താവളം ഭാഗത്തേക്കു വരികയായിരുന്ന കാറും തകര്‍ന്നിട്ടുണ്ട്.

Related posts