പെൻഷൻ പ്രായം ഉയർത്തൽ; ഡിവൈഎഫ്ഐയും എസ്എഫ്ഐയും കേരളത്തിൽ ഉണ്ടോയെന്ന് പരിഹസിച്ച് ബി ടി ബൽറാം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരേ മൗനം തുടരുന്ന എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും വി.ടി.ബൽറാം എംഎൽഎയുടെ പരിഹാസം. കേരളത്തിൽ ഇങ്ങനെ രണ്ടു സംഘടനകൾ ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

നിയമസഭയിലെ മീഡിയ ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബൽറാം ഇടത് യുവജന സംഘടനകളെ വിമർശിച്ചത്.കെഎസ്ആർടിസിയിലെ പെൻഷൻ പ്രായം 56 വയസിൽ നിന്നും 60 ആക്കി ഉയർത്താൻ സർക്കാർ നീക്കം തുടങ്ങിയിട്ടും എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പ്രതിഷേധത്തിന്‍റെ ഒരു സ്വരവും ഉയർത്തിയില്ല.

മുൻപ് പെൻഷൻ പ്രായം ഉയർത്തുന്ന വിഷയത്തിൽ കേരളത്തിലെ തെരുവുകളെ ചോരയിൽ മുക്കിയ ഇടത് യുവജന സംഘടനകൾ അധികാരത്തിന്‍റെ സുഖത്തിൽ ഇന്ന് കഴിയുകയാണെന്നും ബൽറാം പരിഹസിച്ചു.

സർക്കാരിന്‍റെ തെറ്റായ നയത്തിനെതിരേ യുഡിഎഫ് യുവജന സംഘടനകൾ ശക്തമായി രംഗത്തുണ്ടാകുമെന്നും കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും വി.ടി.ബൽറാം പറഞ്ഞു.

Related posts