വടകര: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ വടകരയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി. ഇതിന്റെ ഭാഗമായി കോട്ടപ്പറനില്‍ നടന്ന കണ്‍വന്‍ഷന്‍ സിപിഎം. ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ സര്‍വതോന്മുഖമായ പുരോഗതിയിലേക്ക് നയിക്കാന്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് പി. മോഹനന്‍ പറഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് യുഡിഎഫ് കേരളത്തെ ആന കയറിയ കരിമ്പിന്‍ തോട്ടം പോലെയാക്കി.
എല്‍ഡി എഫ് അധികാര ത്തിലെത്തിയാല്‍ ജനങ്ങ ളുടെ പിന്‍ബലത്തോടെ നിത്യോപ യോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനും കൃത്യമായി ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിക്കാനും നടപടി സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷത ശക്തിപ്പെ ടുത്താന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.സോമന്‍ മുതുവന അധ്യക്ഷത വഹിച്ചു. ആര്‍.ഗോപാലന്‍, സ്ഥാനാര്‍ഥി സി.കെ. നാണു, അഡ്വ. എം.കെ.പ്രേനാഥ്, ടി.വി.ബാലകൃഷ്ണന്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, പി.സോമശേഖരന്‍, സി.കെ.കരീം, മുബാസ് കല്ലേരി തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടപ്പറമ്പില്‍ നിന്ന് പ്രകടനമായി എടോടിയിലെത്തിയതിനു ശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം.കെ. പണിക്കോട്ടി ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി അഡ്വ. ഇ.എം.ബാലകൃഷ്ണന്‍ (ചെയര്‍മാന്‍), കെ.ശ്രീധരന്‍, പി. അശോകന്‍, പി.സോമശേഖരന്‍, ടി.വി.ബാലകൃഷ്ണന്‍, പി.പി.രാജന്‍, പി.നാണു, സി.കെ.കുമാരന്‍, പറമ്പത്ത് രവീന്ദ്രന്‍, സി.കെ.കരീം, ഹംസഹാജി മുക്കോലക്കല്‍, പി.പി.വിമല (വൈസ് ചെയര്‍മാന്‍മാര്‍), ആര്‍. ഗോപാലന്‍ (ജനറല്‍ സെക്രട്ടറി), ഇ.എം.ദയാനന്ദന്‍, സോമന്‍ മുതുവന, ആര്‍.സത്യന്‍, ലതികാ ശ്രീനിവാസ്, ടി.എന്‍.കെ.ശശീന്ദ്രന്‍, എം.പി.ജയപ്രകാശ്, ഇ.ശ്രീധരന്‍, കെ.കലാജിത്, പി.സത്യനാഥന്‍, വി.പി.ഇബ്രാഹിം, മുബാസ് കല്ലേരി (സെക്രട്ടറിമാര്‍), മുയാരത്ത് പത്മനാഭന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.