വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ യുവതി ഗര്‍ഭിണിയായി; നഷ്ടപരിഹാരം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

pregnent-womenആലപ്പുഴ: വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ശസ്ത്രക്രിയയിലുണ്ടായ അനാസ്ഥ മൂലം വീണ്ടും ഗര്‍ഭിണിയായ സംഭവ ത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്. ശസ്ത്രക്രിയ നടത്തിയതിന്റെ സാക്ഷ്യപത്രം, ശസ്ത്രക്രിയ നടത്തുന്നതിന് നല്‍കിയ സമ്മതപത്ര ത്തിന്റെ പകര്‍പ്പ്, ശസ്ത്രക്രിയക്ക് ശേഷം ഗര്‍ഭം ധരിച്ചതിന്റെ പരിശോധനാഫലം എന്നിവ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം വഴി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

രേഖകള്‍ ലഭിച്ചാലുടന്‍ പരാതിക്കാരിക്ക് അര്‍ഹവും ന്യായവുമായ നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തുക നല്‍കിയശേഷം കമ്മീഷനില്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. 2012ല്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

Related posts