മുണ്ടൂര്‍: ജനവാസമേഖലകളായ വേലിക്കാട്, മൈലംപുള്ളി, പുളിയംപുള്ളി തുടങ്ങിയ പ്രദേശങ്ങളിലെ വന്യമൃഗശല്യംമൂലം കര്‍ഷകര്‍ അനുഭവിക്കുന്നദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മൈ ലംപുള്ളി യൂണിറ്റ് യോഗം സം സ്ഥാന സര്‍ക്കാരിനോട് ആവശ്യ പ്പെട്ടു. ജനവാസമേഖലയും കൃഷിഭൂ മിയും കസ്തൂരിരംഗന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണം. ജനവാസമേ ഖലയും കൃഷിഭൂമിയും പ്രത്യേക മായി വേര്‍തിരിച്ച് സബ് ഡിവിഷ നുകളാക്കി റീസര്‍വെ പൂര്‍ത്തി യാക്കാത്ത മുഴുവന്‍ വില്ലേജു കളിലും റിസര്‍വെ നടപടികള്‍ അടിയന്തിമായി പൂര്‍ത്തിയാ ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് മൈലംപുള്ളി യൂണിറ്റ് പ്രസിഡന്റ് കുരിയാക്കോസ് ആലുങ്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ. ഡോ. സെ ബാസ്റ്റിയന്‍ പഞ്ഞിക്കാരന്‍ യോഗം ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതാ സെക്രട്ടറി ബെന്നി കിളിരൂപ്പറമ്പില്‍ ഏപ്രില്‍ ഒമ്പതിന് ശനിയാഴ്ച്ച പാലക്കാട് പാസ്റ്ററല്‍ സെന്റ റില്‍നടക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതയുടെ പ്രഥമ വാര്‍ഷികാഘോഷത്തെയും പ്രതിനിധി സമ്മേളനത്തെയുംകുറിച്ച് വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി.ഒലവക്കോട് ഫൊറോനാ പ്രസിഡന്റ് ജോണ്‍ പട്ടശ്ശേരി ആശംസാ പ്രസംഗം നടത്തി.
യൂണിറ്റ് സെക്രട്ടറി സജി പറേമാക്കന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ജേക്കബ് എഴുപറയില്‍ നന്ദിയും പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രഥമ വാര്‍ഷികാഘോഷവും പ്രതിനിധി സമ്മേളനവും വിജയിപ്പിക്കുവാന്‍ പരിപൂര്‍ണ്ണ പിന്തുണ നല്കാനും പൂര്‍ണ്ണമായ പങ്കാളിത്വം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.