വയോധികന്‍ അടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡുചെയ്തു

pkd-arrestഅഗളി: കുറവന്‍പാടിയില്‍ കുഴിക്കണ്ടത്തില്‍ ജോര്‍ജ് തോമസ് (63) അടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേരെ അഗളി പോലീസ് റിമാന്‍ഡുചെയ്തു. കുറവമ്പാടി ഉണ്ണിമലയില്‍ നരിക്കുന്നേല്‍ അഗസ്തി എന്ന പാപ്പച്ചന്‍ (66), അഗസ്തിയുടെ മകന്‍ ജോസഫ് എന്ന ഷിജു (34), കുറവമ്പാടിയില്‍ കുന്നത്തുശേരിയില്‍ റെജി (46) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 24ന് ഉച്ചയ്ക്കുശേഷം നാലുപേരും ചേര്‍ന്ന് പുഴയരികില്‍ മദ്യപിച്ചിരുന്നു. പിന്നീട് വൈകുന്നേരം ആറോടെ ഇവര്‍ അഗസ്തിയുടെ വീട്ടിലേക്കു പോയി. പണം കടംവാങ്ങിയതുമായി ബന്ധപ്പെട്ട് ഇവിടെവച്ച് തര്‍ക്കമുണ്ടാകുകയും അടിയേറ്റ ജോര്‍ജിനെ ആശുപത്രിയിലെ ത്തിച്ചെങ്കിലും മരിയ്ക്കുകയായിരുന്നു.

Related posts