കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും വര്‍ഗീയ ശക്തികളുടെ നീക്കം കേരളത്തിന്റെ മത നിരപേക്ഷ മനസ് തിരിച്ചറിയുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കായംകുളം ഭാഗവതിപ്പടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. യു. പ്രതിഭാഹരിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ് എസിന്‍ റ്റെ സംസ്കാരം കേരളത്തിലെ ജനങ്ങള്‍ ഉള്‍കൊള്ളില്ല ശ്രീനാരായണീയ ധര്‍മ്മം പിന്തുടരുന്ന എസ് എന്‍ ഡി പി യുടെയും ആര്‍ എസ്എസിന്റെയും പ്രത്യയശാസ്ത്രം തമ്മില്‍ ഒരിക്കലും യോജിക്കില്ല പിന്നോക്ക വിഭാഗങ്ങളുടെ സംവരണം എടുത്ത് കളയാന്‍ ആവശ്യപ്പെടുന്ന ആര്‍എസ്എസ് കൂടാരത്തില്‍ എസ്എന്‍ഡിപിയെ എത്തിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം ശ്രീനാരായണീയര്‍ തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.
അഴിമതി ഭരണത്തിലൂടെ ജനജീവിതം ദുരിതത്തിലാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതുമെന്നും പിണറായി പറഞ്ഞു. അഡ്വ. എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സി. കെ. സദാശിവന്‍ എംഎല്‍എ, സജി ചെറിയാന്‍, എം.എ. അലിയാര്‍, കെ. എച്ച്. ബാബുജാന്‍, എ. മഹേന്ദ്രന്‍, ജേക്കബ് ഉമ്മന്‍, സ്ഥാനാര്‍ഥി അഡ്വ. യു. പ്രതിഭാഹരി, എ. എ. റഹീം എന്നിവര്‍ പ്രസംഗിച്ചു.