ചിങ്ങവനത്ത് വ്യാജവാറ്റുകാരൻ പിടിയിൽ; കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു; ചാരയത്തിന് ലിറ്ററിന് 1000 രൂപ

കോ​ട്ട​യം: ചി​ങ്ങ​വ​ന​ത്ത് നി​ന്നു പി​ടി​യി​ലാ​യ വ്യാ​ജ വാ​റ്റു​കാ​ര​ൻ ചാ​രാ​യം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത് ലിറ്റ​റി​നു 1000 രൂ​പ​യ്ക്കാ​ണെ​ന്ന് പോ​ലീ​സ്. കു​റി​ച്ചി എ​സ് പു​രം പു​ലി​ക്കു​ഴി​ഭാ​ഗ​ത്ത് വാ​ഴ​ത്തോ​ട്ട​ത്തി​ൽ ബി​ബി​ൻ കു​മാ​റാ (35) ണു ​പി​ടി​യി​ലാ​യ​ത്.

15 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും മ​ണ്ണി​ൽ കു​ഴി​ക​ൾ ഉ​ണ്ടാ​ക്കി​യ​ശേ​ഷം അ​വി​ടെ ഒ​ളി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നു​ശേ​ഷം കു​ഴി​ക​ൾ ക​രി​യി​ല കൊ​ണ്ടും പു​ല്ലു കൊ​ണ്ടു മ​റ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച് ഇ​യാ​ൾ ര​ഹ​സ്യ​മാ​യി ചാ​രാ​യം എ​ത്തി​ച്ചു നല്കു​ക​യാണു ചെ​യ്തി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ ബി​ൻ​സ് ജോ​സ​ഫ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​തീ​ഷ് രാ​ജ്, എ​സ്. അ​രു​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment