വളരട്ടെ ഈ മാതൃക, തുടരട്ടെ ഈ സത്യസന്ധത; ഓട്ടോഡ്രൈവര്‍ സുനിലിന്റെ സത്യസന്ധതയില്‍ രണ്ടരലക്ഷത്തിന്റെ സ്വര്‍ണം തിരിച്ചുകിട്ടി

TCR-GOLDതൃശൂര്‍: ഓട്ടോറിക്ഷയില്‍ മറന്നുവച്ച രണ്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഉടമയെ തിരിച്ചേ ല്‍പ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. മുംബൈയില്‍നിന്ന് കൈപറമ്പിലെ ബന്ധുവിന്റെ കല്യാണത്തിന് എത്തിയ ചിറ്റഞ്ഞൂര്‍ നീര്‍ ത്താട്ടില്‍ മോഹനനും കുടുംബവും തൃശൂര്‍ റെയി ല്‍വേ സ്റ്റേഷനില്‍ നിന്നാണ് ഓട്ടോറിക്ഷ വിളിച്ചത്. ഇവര്‍ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗാണ് ഓട്ടോറിക്ഷയില്‍ മറന്നുവച്ചത്.

നഗരത്തില്‍ തിരിച്ചെത്തിയ ഓട്ടോറിക്ഷ ഇതിനകം മറ്റു രണ്ടു വാടകയ്ക്ക് പോവുകയും ചെയ്തു. പിന്നീട് ബാഗ് ശ്രദ്ധയില്‍പെട്ട ഓട്ടോ ഡ്രൈവര്‍ കുണ്ടുകാട് വട്ടപ്പാറ സ്വദേശി വെള്ളമാ  ക്കല്‍ സ്വദേശി സുനില്‍ ട്രാഫിക് പോലീസ് സ്റ്റേ ഷനില്‍ എത്തിച്ചു. ഇതിനിടെ ബാഗ് നഷ്ടപ്പെട്ട കുടുംബവും  സ്റ്റേഷ നില്‍ പരാതി നല്‍കാനെത്തിയിരുന്നു. ട്രാഫിക്  എസ്‌ഐ മഹേന്ദ്രസിഹന്റെ സാന്നിധ്യത്തില്‍ ഓട്ടോെ്രെഡവര്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് ഉടമയെ തിരികെ ഏല്‍പ്പിച്ചു.

Related posts