12 കോ​ടി​യി​ല്‍ മു​ഖം മി​നു​ക്കാ​ന്‍ എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ്


കൊ​ച്ചി: എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. പ്രാ​യോ​ഗി​ക ത​ട​സ​ങ്ങ​ള്‍​മാ റ്റി ​പു​തി​യ കെ​ട്ടി​ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഏ​റെ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മാ​കു​ന്ന​ത്.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ നി​ര്‍​ദി​ഷ്ട സ്ഥ​ലം വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ്ബ് സൊ​സൈ​റ്റി​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശ​മി​ല്ലാ​തെ, കൈ​വ​ശാ​വ​കാ​ശ​ത്തോ​ടെ ന​ല്‍​കും. ഫു​ട്പാ​ത്ത് ഭൂ​മി കെ​എ​സ്ആ​ര്‍​ടി​സി വി​ട്ടു ന​ല്‍​കും. 17ന് ​കെ​എ​സ്ആ​ര്‍​ടി​സി മൊ​ബി​ലി​റ്റി ഹ​ബ്ബി​ന് സ്ഥ​ലം കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ക്കും.

മ​ണ്ണ് പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് 20 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കും. തു​ട​ര്‍​ന്ന് 29ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ എം​ഒ​യു ഒ​പ്പി​ടും.

12 കോ​ടി​യു​ടെ ന​വീ​ക​ര​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍
സ്മാ​ര്‍​ട്ട് സി​റ്റി ബോ​ര്‍​ഡി​ന്‍റെ 12 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. കാ​രി​ക്കാ​മു​റി​യി​ലെ ഭൂ​മി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കും സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും ക​യ​റാ​ന്‍ ക​ഴി​യു​ന്ന മൊ​ബി​ലി​റ്റി ഹ​ബ്ബി​ന്‍റെ അ​തേ മാ​തൃ​ക​യി​ലു​ള്ള കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന ക​ണ്‍​സ്ട്ര​ക്ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.

പു​തി​യ സ്റ്റാ​ന്‍​ഡി​ല്‍ ബ​സ് ഷെ​ല്‍​ട്ട​ര്‍, യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സ് കാ​ത്തി​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, ടോ​യ്‌​ല​റ്റ് തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കും. സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് വ​ന്നു​പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കും.

Related posts

Leave a Comment