വസന്തകുമാരി ഇനി കോടീശ്വരി…! മൂന്നുകോടിയുടെ ബംബര്‍ പൂതക്കുളം സ്വദേശിനി വസന്തകുമാരിക്ക്; ഭര്‍ത്താവിന്റെ മരണശേഷം മകളോടൊപ്പമാണ് താമസം

Vasanthakumariപരവൂര്‍: കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ലോട്ടറിയുടെ ആദ്യനറുക്കെടുപ്പില്‍ ഒന്നാംസമ്മാനം പൂതക്കുളം സ്വദേശിനിയായ വസന്തകുമാരിക്ക്. മൂന്നുകോടിയുടെ സമ്മാനമാണ് വീട്ടമ്മയ്ക്ക് ലഭിച്ചത്. പൂതക്കുളം ചന്തവിളമുക്ക് സ്വപ്നസദനത്തില്‍ പരേതനായ ദേവിചന്ദിന്റെ ഭാര്യയാണ്. വന്തകുമാരിയെടുത്ത എന്‍.എ 370090 എന്ന നമ്പറിനാണ്മൂന്നുകോടി ലഭിച്ചത്.

പരവൂര്‍ ജംഗ്ഷനിലെ ശ്രീഗണേശ് ലക്കിസെന്ററില്‍നിന്നാണ് ടിക്കെടുത്തത്. വസന്തകുമാരി നേരത്തെ കോട്ടവന്‍കോണത്ത് വ്യാപാരസ്ഥാപനം നടത്തിവന്നിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം മകള്‍ സ്വപ്നയോടൊപ്പമാണ് താമസം. മാലിന്യമുക്ത കേരളം, ശുചിത്വകേരളം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടങ്ങിയ നിര്‍മല്‍ ഭാഗ്യക്കുറി കഴിഞ്ഞദിവസാണ് ഇവര്‍ എടുത്തത്.

Related posts