വാടകച്ചീട്ടിന്റെ മറവില്‍ പാടം നികത്തുന്നു രാഷ്ട്രീയ നേതാക്കളും മുതലെടുപ്പില്‍

ktm-nikathalകുറവിലങ്ങാട്: എം സി റോഡിന്റെ സമീപത്തുള്ള പാടങ്ങള്‍ കൂട്ടത്തോടെ നികത്തുന്നു. ഇതേക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ഭൂവുടമകള്‍ വാടകച്ചീട്ട് കാണിച്ചു വലിയ ഉദാരമതികളാകും. എം സി റോഡ് വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാന്‍ സ്വന്തം സ്ഥലം നല്‍കിയ ത്യാഗികളുടെ കുപ്പായമാണ് ഇവര്‍ അണിയുന്നത്. യഥാര്‍ത്ഥത്തില്‍ നടക്കുന്നതാകട്ടെ പാടം നികത്തലും.  മണ്ണ് നിക്ഷേപിക്കാന്‍ ജില്ലാ അധികൃതരില്‍ നിന്ന് അനുമതി പത്രം വാങ്ങുകയാണ്.

ഈ അനുമതിയനുസരിച്ച് നിശ്ചിത കാലത്തേക്ക് മണ്ണ് നിക്ഷേപിക്കാന്‍ വാടക നല്‍കും.   എന്നാല്‍ ഈ ഭൂവുടമകള്‍ കെഎസ്ടിപി കരാറുകാര്‍ക്ക് പണം നല്‍കി മണ്ണ് വാങ്ങി സ്വന്തം പാടത്ത് നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യം മുതലെടുക്കുന്നതില്‍ രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും മത്സരിക്കുകയാണെന്നതാണ് സ്ഥിതി.

Related posts