പയ്യന്നൂര്‍: മലയാളികളുടെ സൗഹാദത്തിന്റെ ആഘോഷമായ ഓണത്തെ വാമനദിനമായി ആഘോഷിക്കാനുള്ള ബിജെപി നേതാവ് അമിത്ഷായുടെ നീക്കം കേരളത്തെ അപമാനിക്കലാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.
സവര്‍ണ മേധാവിത്വത്തെ തിരിച്ചു കൊണ്ടുവരുവാനുള്ള ബിജെപിയുടെ ഗൂഢശ്രമമാണ് വാമനനെ വാഴ്ത്തിപ്പാടുന്നതിനു പിന്നില്‍. ഏതെല്ലാം വഴികളിലൂടെ വര്‍ഗീയത വളര്‍ത്താന്‍ കഴിയുമെന്ന ബിജെപിയുടെ നീക്കത്തിന്റെ ഫലമാണിത്. ഇത്തരം ശ്രമങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാന നേതാവും രാമന്തളി മുന്‍പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.കെ. കുഞ്ഞിക്കണ്ണന്‍ രക്തസാക്ഷി സ്്തൂപം കൊവ്വപ്പുറത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജയരാജന്‍.
പൊതുസമ്മേളനം പി.കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സി.കൃഷ്ണന്‍ എംഎല്‍എ, എം.വി.ഗോവിന്ദന്‍, വി.നാരായണന്‍, പി.സന്തോഷ്്, കെ.വിജീഷ് എന്നിവര്‍ പ്രസംഗിച്ചു.