പാരീസ്: മുന്‍ ചാമ്പ്യന്‍ സ്റ്റാനിസ്്‌ലാസ് വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ആദ്യറൗണ്ടില്‍ കഷ്്ടിച്ചു രക്ഷപ്പെട്ടു. ലൂക്കാസ് റോസോളിനെതിരേ അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് വാവ്‌റിങ്ക ജയിച്ചത്. സ്‌കോര്‍: 6-4, 1-6, 6-3, 3-6, 4-6. കാനഡയുടെ മിലോസ് റോണിക്, സെര്‍ബിയയുടെ യാങ്കോ തിപാസാരെവിച്ചിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-2, 7-6. വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സൊളെയ്ന്‍ സ്റ്റീഫന്‍സ്, റഷ്യയുടെ മാര്‍ഗരീറ്റ ഗാസ്പര്യാനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-3. റഷ്യയുടെ സ്വെറ്റ്‌നാലോ കുസ്‌നെറ്റ്‌സോവയും ആദ്യറൗണ്ടില്‍ വിജയം കണ്ടു. അന്ന കരോളിന ഷ്മിഡ്‌ലോവ, സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരസയെ ഒന്നിനെതിരേ രണ്ടു സെറ്റിനു പരാജയപ്പെടുത്തി. 6-3, 3-6, 3-6.
വാവ്‌റിങ്ക രക്ഷപ്പെട്ടു
