തലശേരി: തലശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കുനേരേ അതിക്രമം. അദ്ദേഹം സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി അക്രമിസംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ദേഹത്തു മുറുക്കിത്തുപ്പുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 5.40ന് തലശേരി വടക്കുമ്പാട് മടത്തുംഭാഗത്തായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രചാരണപര്യടനത്തിനായി തുറന്ന വാഹനത്തില്‍ പോകുകയായി രുന്ന അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിനു മുന്നില്‍ കയറിനിന്നു സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കൈയില്‍ കടന്നുപിടിക്കുകയും കഴുത്തിനു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഇ.ജി. ശാന്തയും സുശീല്‍ ചന്ദ്രോത്തും ചേര്‍ന്നു തടയുന്നതിനിടെ അക്രമികളിലൊരാള്‍ അബ്ദുള്ളക്കുട്ടിയുടെ ദേഹത്തു പാന്‍പരാഗ് ചവച്ചു തുപ്പുകയായിരുന്നു. തുപ്പല്‍ പുരണ്ട വസ്ത്രം മാറാതെ മടത്തുംഭാഗത്തെയും പാറക്കെട്ടിലെയും പൊതുയോഗത്തില്‍ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു.
അബ്ദുള്ളക്കുട്ടിയുടെ പരാതി പ്രകാരം ധര്‍മടം പോലീസ് കേസെടുത്തു. തോല്‍വി ഉറപ്പായതോടെ സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വ ത്തിന്റെ അറിവോടെ തന്നെ നിരന്തരം ആക്രമിക്കുകയാണെന്ന് അബ്ദു ള്ളക്കുട്ടി പറഞ്ഞു. ഇതുകൊണെ്ടാ ന്നും തന്നെ തെരഞ്ഞെടുപ്പ് രംഗ ത്തുനിന്നു മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നും മാറ്റം ആഗ്രഹിക്കുന്ന തലശേരി മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്റെ കൂടെയുണെ്ടന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പൊന്ന്യം കുണ്ടുചിറയില്‍ വച്ചും അബ്ദുള്ളക്കുട്ടിക്കുനേരേ ഭീഷണിയും ചീത്തവിളിയും നടന്നിരുന്നു. ഈ സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് എരഞ്ഞോളി റബ്‌കോ ഫാക്ടറിയില്‍ വോട്ട് തേടിയെത്തിയപ്പോള്‍ ഒരുസംഘം തൊഴിലാളികള്‍ തടഞ്ഞ സംഭവവുമുണ്ടായി. ഫാക്ടറിക്കുള്ളില്‍ വോട്ട് തേടാന്‍ ശ്രമിച്ച സ്ഥാനാര്‍ഥിയെ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.