ലണ്ടന്‍: രണ്ടാം സീഡ് ഗാര്‍ബിനെ മുഗുറുസ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. സ്ലോവാക്യയുടെ ജാന സെപലോവയാണ് മുഗുറുസയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുഗുറുസയുടെ തോല്‍വി. അനായാസമായാണ് മുഗുറുസയെ സെപലോവ മറികടന്നത്. സ്‌കോര്‍: 6-3, 6-2.
ലോക റാങ്കിംഗില്‍ 124 -ാം സ്ഥാനത്തു മാത്രമുള്ള സെപലോവ ഇത് മൂന്നാം തവണയാണ് റാങ്കിംഗില്‍ മുന്നിലുള്ളവരെ വീഴ്ത്തുന്നത്. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണില്‍ സിമോണ ഹാലപ്പിനേയും 2014 ല്‍ ചാര്‍ലസ്റ്റണ്‍ ഓപ്പണില്‍ സെറീന വില്യംസിനെയും സെപലോവ വീഴ്ത്തിയിരുന്നു.