ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ നാലാം റൗണ്ടില്‍. മൂന്നാം റൗണ്ടില്‍ ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ കീഴടക്കിയത്. സ്‌കോര്‍: 6-4, 6-2, 6-2. അതേസമയം, മൂന്നാം റൗണ്ടില്‍ നോവാക് ജോക്കോവിച്ച് അടക്കമുള്ളവരുടെ മത്സരങ്ങള്‍ മഴയെത്തുടര്‍ന്ന് മാറ്റിവച്ചു. 7-6 (8-6), 6-3, 0-0 എന്ന നിലയില്‍ കളി പുരോഗമിക്കുമ്പോഴാണ് മഴയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. സിലിക്-ലാക്കോ മത്സരവും പകുതിയില്‍വച്ച് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. 6-3, 6-3, 0-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്.
വിംബിള്‍ഡണ്‍: റോജര്‍ ഫെഡറര്‍ നാലാം റൗണ്ടില്‍
