വിആര്‍ ഹെഡ്‌സെറ്റുമായി കാര്‍ബണിന്റെ രണ്ടുഫോണുകള്‍

vrകാര്‍ബണ്‍ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ ഒപ്പം വിആര്‍ ഹെഡ്‌സെറ്റും നേടാം. (വിആര്‍ ഹെഡ്‌സെറ്റ് എന്നാല്‍ -വര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് – ബൈ കോണ്‍വെക്‌സ് ലെന്‍സ് ഉപയോഗിച്ചിട്ടുള്ള ഹെഡ്‌സെറ്റിലൂടെ കാണുന്ന വീഡിയോ ചിത്രങ്ങള്‍ തിയേറ്റര്‍ അനുഭവമാണ് പ്രദാനം ചെയ്യുക). കാര്‍ബണിന്റെ ക്വാട്ട്‌റോ എല്‍ 52, ടൈറ്റാനിയം മാച്ച് സിക്‌സ് എന്നീ സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പമാണ് വിആര്‍ ഹെഡ്‌സെറ്റുകളും നല്‍കുക.

ഹെഡ്‌സെറ്റ് സഹിതം യഥാക്രമം 8790, 7490 രൂപയാണ് വില. രണ്ടു ഫോണുകളിലും കാര്‍ബണ്‍ നേരിട്ട് വിആര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതിനാല്‍ മിഴിവേറിയ ചിത്രങ്ങള്‍ ആസ്വദിക്കാനാകും.

അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി (എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ), മുന്നില്‍ അഞ്ചും, പിന്നില്‍ എട്ടും മെഗാപിക്‌സല്‍ സോണി സെന്‍സര്‍ കാമറകള്‍, ഡ്യുവല്‍ സിമ്മുകള്‍ക്ക് 4 ജി സപ്പോര്‍ട്ട്, 2,250 എംഎഎച്ച് ബാറ്ററി എന്നിവ കാര്‍ബോണ്‍ ക്വാട്ട്‌റോ എല്‍ 52 ഫോണിന്റെ സവിശേഷതകളാണ്. ആറിഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി (എസ്ഡി കാര്‍ഡുവഴി 32 ജിബി വരെ), 3300 എംഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്, മുന്നില്‍ 3.2ഉം പിന്നില്‍ 8 ഉം മെഗാപിക്‌സല്‍ കാമറ, 3 ജി സൗകര്യത്തോടുകൂടിയ ഡ്യൂവല്‍ സിം സപ്പോര്‍ട്ട് എന്നിവയാണ് കാര്‍ബോണ്‍ ടൈറ്റാനിയം മാച്ച് സിക്‌സിന്റെ സവിശേഷതകള്‍.

Related posts