അങ്കമാലിക്കാരി ലിച്ചി വീണ്ടും; ഇത്തവണ മോഹന്‍ലാലിനൊപ്പം

reshma-rajanആ​ദ്യ ചി​ത്ര​മാ​യ അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ ത​ന്നെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​മാ​ണ് രേ​ഷ്മ രാ​ജ​ൻ. ഈ ​പേ​രു പ​റ​ഞ്ഞാ​ൽ പെ​ട്ടെ​ന്നു മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും ലി​ച്ചി​യെ എ​ല്ലാ​വ​രും അ​റി​യും. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക ഹൃ​ദ​യ​ത്തി​ൽ ഇ​ടം പി​ടി​ച്ച അ​ഭി​നേ​ത്രി​യു​ടെ ര​ണ്ടാം ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന​ത് സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ. ആ​രും കൊ​തി​ക്കു​ന്നൊ​രു കാ​ര്യ​മാ​ണ് ഈ ​അ​ഭി​നേ​ത്രി​യെ തേ​ടി​യെ​ത്തി​യി​ട്ടു​ള്ള​ത്.

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണു മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി അ​ന്ന രേ​ഷ്മ രാ​ജ​നെ​ത്തു​ന്ന​ത്. ബെ​ന്നി പി ​നാ​യ​ര​ന്പ​ല​മാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ അ​ധ്യാ​പ​ക​ന്‍റെ റോ​ളി​ലാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. മേ​യ് അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സും മോ​ഹ​ൻ​ലാ​ലും ഇ​താ​ദ്യ​മാ​യാ​ണ് ഒ​ന്നി​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഇ​തി​ഹാ​സ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ കൊ​തി​ക്കാ​ത്ത താ​ര​ങ്ങ​ളി​ല്ല.

എ​ന്നാ​ൽ അ​ധി​കം കാ​ത്തു നി​ൽ​ക്കാ​തെ ത​ന്നെ ലി​ച്ചി​യെ തേ​ടി ആ ​സൗ​ഭാ​ഗ്യ​മെ​ത്തി. അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം നി​ര​വ​ധി ഓ​ഫ​റു​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ലാ​ൽ​ജോ​സ് ചി​ത്ര​മാ​ണ്​ താ​രം തി​ര​ഞ്ഞെ​ടു​ത്ത​ത്. രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ലി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ ന​ഴ്സി​ങ്ങ് സ്റ്റാ​ഫാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ​് രേ​ഷ്മ അ​ങ്ക​മാ​ലി ടീ​മി​നൊ​പ്പം സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്.

ഹോ​സ്പി​റ്റ​ലി​ലെ പ​രി​പാ​ടി​യി​ൽ അ​വ​താ​ര​ക​യാ​യും കോ​ർ​പ്പ​റേ​റ്റ് വി​ഡി​യോ​യി​ലംു രേ​ഷ്മ അ​ഭി​ന​യി​ച്ചി​രു​ന്നു. വി​ഡി​യോ ഷൂ​ട്ട് ചെ​യ്ത​വ​ർ പ​ര​സ്യ​ത്തി​ന് വേ​ണ്ടി ഫോ​ട്ടോ​സ് എ​ടു​ത്തി​രു​ന്നു എ​ന്നാ​ൽ ഹോ​ർ​ഡി​ങ്ങി​സി​ൽ പ​ടം വ​രു​ന്ന​തി​ന് വീ​ട്ടു​കാ​ർ​ക്ക് താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. സ്വ​ന്തം റി​സ്കി​ലാ​ണ് പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ സ​മ്മ​തം മൂ​ളി​യ​ത്. ആ ​പ​ര​സ്യ ബോ​ർ​ഡി​ലെ ഫോ​ട്ടോ ക​ണ്ടാ​ണ് രേ​ഷ്മ​യെ ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി വി​ളി​ക്കു​ന്ന​ത്.

Related posts