പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാ ര്‍ഥിത്വത്തിന് എതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വിഎസിന് മലമ്പുഴയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയ ഉടനെതന്നെ വിഎസ് പുതുശേരി ഏരിയാ സെക്രട്ടറി സുഭാഷിനെ മാറ്റി പകരം വിശ്വസ്തനായ എ. പ്രഭാകരനെ നിയോഗിച്ചിരുന്നു. ഇതുമൂലമുള്ള ഔദ്യോഗിക പക്ഷത്തിന്റെ എതിര്‍പ്പാകാം പോസ്റ്ററുകള്‍ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
സുഭാഷ് ഔദ്യോഗികപക്ഷക്കാരനാണ്. മലമ്പുഴയിലെ വിഭാഗീയത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതിന്റെ സൂചനയാണ് പോസ്റ്ററുകളെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എം. പ്രഭാകരനു ചുമതല നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷത്തിന് ഇടവരുത്തിയിരുന്നു.