വിജയ് മല്യയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 20 ഏക്കര്‍ ഭൂമി നല്‍കി; സെന്റിനു മൂന്നു ലക്ഷം രൂപ വിലയുള്ള ഭൂമി 70,000 രൂപക്ക് നല്‍കി

vijayതിരുവനന്തപുരം: മദ്യവ്യവസായി വിജയ് മല്യയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ദാനം. 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് പതിച്ചു നല്‍കിയ്. കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലുള്ള സ്ഥലമാണ് ഇത്തരത്തില്‍ പതിച്ചു നല്‍കിയത്. കാസര്‍ഗോഡ് സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷക്കു ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.

സെന്റിനു മൂന്നു ലക്ഷം രൂപ നടപ്പുവിലയുള്ള ഭൂമിയാണ് 70,000 രൂപക്ക് യുബി ഗ്രൂപ്പിന് ഭൂമി പതിച്ച് നല്‍കിയിരിക്കുന്നത്. എന്ത് ആവശ്യത്തിനാണു ഭൂമി നല്‍കിയിരിക്കുന്നത് എന്ന് വിവരാവകാശ രേഖയില്‍ വ്യക്തമല്ല. പല തരത്തിലുള്ള ബോട്ട്‌ലിംഗ്് പ്ലാന്റുകള്‍ പുതുശേരിയില്‍ യുബി ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്.

Related posts