കാട്ടാക്കട: ഒരു സ്കൂളിലെ വിദ്യാര്‍ഥികള്‍ കൈകോര്‍ത്തപ്പോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് കിട്ടിയത് പാര്‍ക്കാന്‍ ഒരിടം. ഗ്രാമ പഞ്ചായത്തിലെ മുന്‍പ്രസിഡന്റ് സുഗന്ധിയുടെ വീടിന്റെ പാലുകാച്ചല്‍ കര്‍മമാണ് ഇന്നലെ നടന്നത്. കുറ്റിച്ചല്‍ പഞ്ചായത്തില്‍ 1997-98 ല്‍ പട്ടികജാതി സംവരണത്തില്‍ പ്രസിഡന്റായിരുന്നു സുഗന്ധി. സുഗന്ധിക്ക് അന്നേ വീടില്ല. തുടര്‍ന്ന് പ്രസിഡന്റ് പദം ഒഴിഞ്ഞപ്പോള്‍ താമസം വാടകയ്ക്കായി. പിന്നീട് മത്സരിച്ചുമില്ല. തുടര്‍ന്ന് കൂലിവേല ചെയ്താണ് ഇവര്‍ ജീവിച്ചു വന്നിരുന്നത്. ഇവരുടെ ജീവിതാവസ്ഥ കണ്ട ാണ് പരുത്തിപ്പള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍ ചേര്‍ന്നാണ് വീട് നിര്‍മിച്ചത്.
ഇതോടെ സുഗന്ധിയുടെ ജീവിതത്തിന് പുതിയ വെട്ടം വീഴുകായായിരുന്നു. പാങ്കാവില്‍ പി.ടി.എ പ്രസിഡന്റ് ഇ. രാധാകൃഷ്ണന്റെഅധ്യക്ഷയില്‍ നടന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ ദാനം കെ.എസ്. ശബരീനാഥന്‍ എംഎല്‍എ നിര്‍വഹിച്ചു.വീട് നിര്‍മ്മിക്കുന്നതിനുള്ള പണം കണ്ടെത്താനായി മാര്‍ക്കറ്റുകളും കവലകളും വീടുകളും കയറി യിറങ്ങിയും സ്കൂളില്‍ ഫിലിം ഫെസ്റ്റിവെലും ഫുഡ് ഫെസ്റ്റ് നടത്തിയും,സ്കൂള്‍ വളപ്പില്‍ പച്ചക്കറി കൃഷി ചെയ്തും, സോപ്പും മെഴുകുതിരിയും നിര്‍മ്മിച്ചും വീടൊരുക്കാന്‍ കുട്ടികള്‍ പണം സമാഹരിച്ചു.
പിടിഎയുടെയും എന്‍എസ് എസ്കാരും കുട്ടികള്‍ക്ക് പ്രോത്സാഹനത്തിനൊപ്പം പങ്കാളികളുമായപ്പോള്‍ കുട്ടികള്‍ അഞ്ച് ലക്ഷത്തോളം രൂപ പിരിച്ചെടുത്തു. അതില്‍ 700 ചതുരശ്ര അടിയില്‍ വീട് നിര്‍മിച്ചു. നിര്‍മാണത്തിന്റെ വിവിധ ഘട്ട ങ്ങളില്‍ വിദ്യാര്‍ഥികളും കെട്ടിടനിര്‍മാണ ജോലികളിലും പങ്കെടുത്തു.