വിദ്യാലയമുറ്റം കൃഷിയിടമാക്കി കുരുന്നുകള്‍

tvm-krishiകിളിമാനൂര്‍: പയര്‍ വര്‍ഗങ്ങളുടെ പ്രാധാന്യം മനസിലാക്കിക്കാനായി  വിദ്യാലയ മുറ്റത്തുണ്ടാക്കിയ തോട്ടം ശ്രദ്ധേയമാകുന്നു. തൊളിക്കുഴി എസ്‌വിഎല്‍പിഎസിലെ വിദ്യാര്‍ഥികളാണ് പയര്‍ വര്‍ഗ വിളകളുടെ തോട്ടം നിര്‍മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര പയര്‍ വര്‍ഷത്തിന്റെ ഭാഗമായാണ് തോട്ടമൊരുക്കിയത്. വള്ളി പയര്‍, കുറ്റി പയര്‍, ഉഴുന്ന്, മുതിര തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. ജൈവ രീതിയിലായിരുന്നു കൃഷിയിറക്കല്‍.

തോട്ടമൊരുക്കല്‍ മാത്രമല്ല പയര്‍ വര്‍ഗ വിളകളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകളും നടത്തുന്നുണ്ട്. പയര്‍ വര്‍ഗങ്ങള്‍ക്ക് പുറമെ സ്കൂള്‍ കോമ്പൗണ്ടില്‍ വാഴ, മരച്ചീനി എന്നിവയും കൃഷി ചെയ്യുന്നു. രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ പയര്‍ വര്‍ഗങ്ങള്‍ കൂടുതലായി കൃഷിയിറക്കാനുള്ള തീരുമാനത്തിലാണ് സ്കൂള്‍ അധികൃതര്‍. വിളയിച്ചെടുക്കുന്ന പയര്‍ വര്‍ഗങ്ങള്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ കൂടി ഉള്‍പ്പെടുത്താനും തീരുമാനമുണ്ടെന്ന് ഹെഡ്മാസ്റ്റര്‍ വി.ആര്‍. രാജേഷ് റാം പറഞ്ഞു.

Related posts