വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ ആദര്‍ശധീരതയോടെ മുന്നോട്ട്… ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കും ഫാന്‍സ് അസോസിയേഷന്‍

Thachankary-innerചേര്‍ത്തല: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കും ഫാന്‍സ് അസോസിയേഷന്‍. ചേര്‍ത്തലയിലാണ് അസോസിയേഷന്റെ പേരില്‍ തച്ചങ്കരിക്ക് പിന്‍തുണയുമായി കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു മുന്‍വശം പ്രത്യക്ഷപ്പെട്ട ബോര്‍ഡില്‍ തച്ചങ്കരിയുടെ വലിയ ഫോട്ടോ പതിപ്പിച്ചുണ്ട്. ഇതോടൊപ്പം  വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ ആദര്‍ശധീരതയോടെ മുന്നോട്ടുപോകുന്ന ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസിന് എല്ലാവിധ ആശംസകളും നേര്‍ന്നിട്ടുണ്ട്.

ഇന്നലെ രാത്രിയാണ്  ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്കരുതെന്ന വകുപ്പുമന്ത്രി അറിയാതെയുള്ള തച്ചങ്കരിയുടെ ഉത്തരവ് ആദ്യം വിവാദമായെങ്കിലും പിന്നീട് ആറിതണുത്തിരുന്നു. എന്നാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ആര്‍ടിഒ ഓഫീസുകളില്‍ മധുരം വിതരണം ചെയ്യണമെന്ന തച്ചങ്കരിയുടെ നിര്‍ദേശം പിന്നീട് വിവാദമാകുകയായിരുന്നു. വകുപ്പുമന്ത്രി പരസ്യമായി ഇതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സംഭവം എല്‍ഡിഎഫിലും ചര്‍ച്ചയായിരുന്നു.

Related posts