വില്യംസ് സഹോദരിമാര്‍ നയിക്കും

fb-veenusലോസ് ആഞ്ചലസ്: ഒളിമ്പിക്‌സിന് അമേരിക്കയുടെ ടെന്നീസ് ടീമിനെ വില്യംസ് സഹോദരിമാരും ബ്രയാന്‍ സഹോദരന്മാരും നയിക്കും. ഒളിമ്പിക് വനിത ഡബിള്‍സില്‍ സെറീന-വീനസ് സഖ്യം നാലാം സ്വര്‍ണമാണ് തേടുന്നത്. 2000, 2008, 2012 വര്‍ഷങ്ങളില്‍ വില്യംസ് സഹോദരിമാര്‍ക്കായിരുന്നു സ്വര്‍ണം. 2000ല്‍ വീനസും 2012 സെറീനയും സിംഗിള്‍സില്‍ സ്വര്‍ണ മെഡല്‍ അണിഞ്ഞു.

സിംഗിള്‍സിലെ നിലവിലെ ചാമ്പ്യനും സെറീനയാണ്. മാഡിസണ്‍ കെയ്‌സ്, സോളന്‍ സ്റ്റീഫന്‍സ് എന്നിവര്‍ സിംഗിള്‍സിലും ബെഥനി മാറ്റെക്‌സാന്‍ഡ്‌സും കോകോ വാന്‍ഡെവെയും ഡബിള്‍സിലും ഒളിമ്പിക്‌സില്‍ ഇറങ്ങുന്നുണ്ട്. മറ്റൊരു പ്രതീക്ഷകളായ ബോബ്-മൈക്ക് ബ്രയാന്‍ സഹോദരന്മാരും നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പരുമാണ്.

സ്റ്റീവ് ജോണ്‍സണ്‍, ജാക് സോക്, ഡെനീസ് കുഡ്‌ല, ബ്രിയന്‍ ബേക്കര്‍ എന്നിവര്‍ സിംഗിള്‍സിലാണ് ഇറങ്ങുക. ജോണ്‍സണും സോക്കും ഡബിള്‍സില്‍ സഖ്യമാകുന്നുണ്ട്.

Related posts