കവളങ്ങാട്ടെ  ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി ചെറിയൻ പുഴു;  കണ്ടിട്ടും കാണാത്ത അധികൃതരുടെ നിലപാടിൽ  നാട്ടുകാർക്ക് പ്രതിഷേധം

കോ​ത​മം​ഗ​ലം: ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ട്ടി​ലും പു​ര​യി​ട​ത്തി​ലും പു​ഴു​ശ​ല്യം ഭീ​ഷ​ണി​യാ​വു​ന്ന​താ​യി പ​രാ​തി. അ​ൽ​ബീ​സി​യ പ്ലാ​ന്‍റേ​ഷ​നു സ​മീ​പ​പ്ര​ദേ​ശ​ത്താ​ണ് ചൊ​റി​യ​ൻ​പു​ഴു വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള പു​ഴു ശ​ല്യം തു​ട​ങ്ങി​യി​ട്ടു ര​ണ്ടാ​ഴ്ച​യോ​ള​മാ​യി. അ​ള്ളു​ങ്ക​ൽ, ത​ല​ക്കോ​ട്, പാ​ച്ചോ​റ്റി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​ഴു​ക്ക​ൾ പെ​രു​കി​യി​രി​ക്കു​ന്ന​ത്.

ഒ​രു മ​ര​ത്തി​ൽ ത​ന്നെ ആ​യി​ര​ത്തി​ലേ​റെ പു​ഴു​ക്ക​ളാ​ണ് പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക​ത​രം സ്ര​വം പു​ഴു​ക്ക​ൾ പു​റ​ത്തു​വി​ടു​ന്നു​ണ്ട്. വെ​ള്ള​യും ത​വി​ട്ടും ക​ല​ർ​ന്ന പു​ഴു​വി​ന് ഒ​രി​ഞ്ച് നീ​ള​മു​ണ്ട്. നീ​ള​ത്തി​ലു​ള്ള വ​ര​യോ​ടു കൂ​ടി​യ ഉ​ട​ൽ നേ​രി​യ​തോ​തി​ൽ രോ​മാ​വൃ​ത​മാ​ണ്. പ​ക​ൽ വൃ​ക്ഷ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന നൂ​റു​ക​ണ​ക്കി​ന് പു​ഴു​ക്ക​ൾ ഒ​ന്നി​ച്ച് രാ​ത്രി​യോ​ടെ വീ​ടു​ക​ളു​ടെ ഭി​ത്തി​യി​ലും നി​ല​ത്തും താ​വ​ള​മാ​ക്കും.

പു​ഴു​ക്ക​ളെ സ്പ​ർ​ശി​ച്ചാ​ൽ ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ണ്ടാ​ൽ അ​റ​പ്പു​ള​വാ​ക്കു​ന്ന പു​ഴു​ക്കൂ​ട്ടം ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. പു​ഴു​ക്ക​ൾ കൃ​ഷി​യെ ഏ​തു​ത​ര​ത്തി​ൽ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പു​ഴു ഭീ​ഷ​ണി​യി​ലാ​യി​ട്ടും ഇ​തി​നെ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നും ഇ​വ​മൂ​ലം രോ​ഗ​ങ്ങ​ൾ ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കു​മോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്കു പ്ര​തി​ഷേ​ധ​മു​ണ്ട്.

Related posts