വില്ലേജ് ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തി

ekm-samaramകാലടി: സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വര വില്ലേജ് ഓഫീസിനു മുമ്പില്‍ കുത്തിയിരുപ്പു സമരം നടത്തി. ഓണ്‍ലൈണ്‍ സംവിധാനത്തിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മൂന്നു ദിവസത്തിനുളളില്‍ പരിഹാരമുണ്ടാകണമെന്നിരിക്കെ രണ്ടു മാസത്തിലധികമായി സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റ്യന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പി. ആന്റു അധ്യക്ഷത വഹിച്ചു. വി.എം. ഷംസുദീന്‍, വിപിന്‍ദാസ്, നെല്‍സണ്‍ പുളിക്ക, വിനീഷ് പീച്ചോളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വില്ലേജ് ഓഫീസറുമായി നടത്തിയ ചര്‍ച്ചയില്‍ അടിയന്തരമായി പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കാന്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു.

Related posts