വിഴിഞ്ഞം തുറമുഖ നിര്‍മാണം : മണല്‍ചാക്കുകള്‍ നിരത്തുന്നു

tvm-vizhinjamവിഴിഞ്ഞം: ഡ്രഡ്ജ് ചെയ്ത് കൂട്ടിയ മണ്ണിനെ പ്രതിരോധിക്കാന്‍ മണല്‍ചാക്കുകള്‍  നിരത്തുന്നു.ഇതിനായി ഗുജറാത്തില്‍ നിന്നും പതിനയ്യായിരത്തില്‍പ്പരം കൂറ്റന്‍ പ്ലാസ്റ്റിക് ചാക്കുകള്‍ പദ്ധതി പ്രദേശത്ത് എത്തിച്ചു.ജൂണ്‍ ജൂലൈ മാസങ്ങളില്‍ കടല്‍ കലുഷിതമായാലും ഡ്രഡ്ജ് ചെയ്ത മണല്‍ തിരയടിയില്‍ നഷ്ടപ്പെടാതിരിക്കാനാണ് അധികൃതരുടെ പുതിയ തന്ത്രം.ചാക്കുകളില്‍ മണല്‍ നിറയ്ക്കുന്ന ജോലി പുരോഗമിക്കുകയാണ്. പദ്ധതിയുടെ കവാടമായ മുല്ലൂരില്‍ 400 മീറ്റര്‍ നീളത്തിലും 200 മീറ്റര്‍ വീതിയിലും വരുന്ന ഭാഗം  മണല്‍ കൂനയാക്കികഴിഞ്ഞു .

അടുത്ത ഘട്ടം ഡ്രഡ്ജിംഗ് കരിമ്പള്ളിക്കര ഭാഗത്ത് നടത്തും.800 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയും വരുന്നതാണ് തുറമുഖ നിര്‍മാണം. മണ്ണ് കരയിലെത്തിക്കല്‍ പൂര്‍ത്തിയായ ഭാഗങ്ങളില്‍ നിന്ന് ഷോര്‍ലൈന്‍ പൈപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റി.നാലു മാസം മുന്‍പ് തുടങ്ങിയ കടല്‍ കുഴിക്കലില്‍ ഇതുവരെ നാലിലൊരു ഭാഗം  മണല്‍ കൂനപൂര്‍ത്തിയാക്കാന്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂവെന്നാണ് സൂചന.അറ്റകുറ്റപ്പണികള്‍ക്കായി ചുരുക്കം ചില ദിവസങ്ങളൊഴിച്ച് ശാന്തി സാഗര്‍ എന്ന ഡ്രഡ്ജര്‍ രാവും പകലും വിശ്രമമില്ലാതെ കടല്‍കുഴിക്കല്‍ നടത്തി വരികയായിരുന്നു.

Related posts