ഉടനെ എന്തായാലും വിവാഹം ഉണ്ടാകില്ലെന്നും എന്നുകരുതി സിനിമാത്തിരക്കില്‍ കുടുംബ ജീവിതം വേണ്ടെന്നു വയ്ക്കില്ലെന്നും മലയാളിനടി അനുശ്രീ. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. ഇടവേള നല്‍കിയാണ് സിനിമ ചെയ്യുന്നതെങ്കിലും മികച്ച കുറച്ചു വേഷങ്ങള്‍ ചെയ്യണമെന്നാഗ്രഹിക്കുന്നു. വിവാഹശേഷവും സിനിമയി ല്‍ തുടരാനാണു താല്‍പ്പര്യം. വിവാഹം കഴിക്കാനുള്ള പക്വത ഇപ്പോള്‍ എനിക്കു വന്നിട്ടില്ലെന്നാണു വിശ്വാസം. ഗൗരവമായി ജീവിതത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുമ്പോള്‍ വിവാഹം ഉണ്ടാകും. സിനിമാത്തിരക്കില്‍ വിവാഹജീവിതം വേണ്ടെന്ന് വയ്ക്കില്ല. പ്രണയിച്ച് വിവാഹം കഴിക്കണ മെന്നാണാഗ്രഹം.
നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ട് അടുത്തറിയുന്ന ഒരാളെ മാത്രമെ വിവാഹം കഴിക്കുകയുള്ളു. വിവാഹം ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായും പ്രണയവിവാഹമായിരിക്കും. പക്ഷെ അതിനെക്കുറിച്ചും ഇതുവരെ ചിന്തിച്ചിട്ടില്ല- അനുശ്രീ പറഞ്ഞു. വളരെ ശ്രദ്ധിച്ച് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കു ന്നതിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയിലേക്ക് ഉയരുകയാണ് അനുശ്രീ. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തി ലാണ് ഇപ്പോള്‍ അഭിനയിച്ചുകൊ ണ്ടിരിക്കുന്നത്. ഒരു പൊലീസ് ഓഫീ സറുടെ വേഷമാണ് ചിത്രത്തില്‍.