വിവാഹത്തീയതി അച്ഛന്‍ അറിയിക്കും

Samantha210916തെലുങ്ക് താരം നാഗചൈതന്യയും തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത യും തമ്മിലുള്ള വിവാഹം ഈ വര്‍ഷം നടക്കില്ലെന്ന് ഉറപ്പായി. വിവാ ഹം ഈ വര്‍ഷംതന്നെ നടക്കുമെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ സജീവമായിരുന്നു.     വിവാഹം അടുത്തവര്‍ഷമേ നടക്കൂവെന്ന് നാഗചൈതന്യ തന്നെയാണ് പറഞ്ഞിരിക്കുന്നത്. വിവാഹം അടുത്ത വര്‍ഷമേ നടക്കൂ. വിവാഹത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമാവുമ്പോള്‍ വിവാഹത്തീയതി എന്റെ അച്ഛന്‍ (തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന്‍) വെളിപ്പെടുത്തും. വിവാഹത്തീയതി എന്തായാലും രഹസ്യമാക്കി വയ്ക്കില്ല- നാഗചൈതന്യ പറയുന്നു.

അടുത്തിടെ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹത്തീയതി ഉടന്‍ കുറിക്കുമെന്നും ഇതിനായി ജ്യോതിഷികളുടെ അഭിപ്രായത്തോടെ നല്ലൊരു തീയതി കണ്ടെത്തുമെന്നും നാഗാര്‍ജുന്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹം ഈ വര്‍ഷം തന്നെ നടക്കുമെന്ന് വാര്‍ത്തകള്‍ സജീവമായത്.

Related posts