വിവാഹവാഗ്ദാനം നല്കി പീഡനം: യുവാവ് അറസ്റ്റില്‍

ktm-arrestകൊയിലാണ്ടി: വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി ദളിത്‌പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാരായാട് കുന്നത്ത് മീത്തല്‍ സന്ദീപ് (30) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. നടുവണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കല്യാണം കഴിക്കാമെന്നുറപ്പു നല്കി ഗുരുവായൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാ പോലീസ് മേധാവിയാണ് കേസ് അന്വേഷിക്കുന്നത്. കൊയിലാണ്ടി സിഐ ആര്‍. ഹരിദാസിനാണ് ഇതു സംബന്ധിച്ച പരാതി നല്കിയിരുന്നത്. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയിട്ടുണ്ട്.

Related posts