വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

tcr-ARRESTഏങ്ങണ്ടിയൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി സ്വദേശി ബ്രിജേഷിനെ(30)യാണ് വലപ്പാട് സിഐ ആര്‍.രതീഷ്കുമാര്‍, വാടാനപ്പള്ളി എസ്‌ഐ എസ്.അഭിലാഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നതിങ്ങനെ: ഗുരുവായൂരിലെ പ്രമുഖ മാരേജ് ബ്യൂറോ വഴി കഴിഞ്ഞ ഓഗസ്റ്റില്‍ 24 കാരിയായി ബ്രിജേഷിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനുശേഷം ബ്രിജേഷ് യുവതിയെ സ്വാധീനിച്ച് ഏങ്ങണ്ടിയൂര്‍ ചന്തപ്പടിയിലുള്ള ഇയാളുടെ വീട്ടിലും എറണാകുളത്തുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയ ഇയാള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി. മറ്റൊരു യുവതിയുമായി വിവാഹത്തിന് തയാറെടുത്തു. ഇതിനെത്തുടര്‍ന്ന് പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ 22ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് ഇത്തരത്തില്‍ യുവതികളെ വശീകരിച്ച് പീഡിപ്പിച്ച് വഞ്ചിച്ചിട്ടുള്ളതായും പോലീസിന് സംശയമുണ്ട്. സീനിയര്‍ സിപിഒമാരായ ബാബു, ബിജു, സാന്റോ, സിപിഒ റഷീദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related posts