അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​ത​വുമായി “പ​ത്മ​വ്യൂ​ഹ​ത്തി​ലെ അ​ഭി​മ​ന്യു’

തൃ​ശൂ​ര്‍: അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​ത​ക​ഥ​യു​മാ​യെ​ത്തു​ന്ന ’ പ​ത്മ​വ്യൂ​ഹ​ത്തി​ലെ അ​ഭി​മ​ന്യു’ എ​ന്ന സി​നി​മ​യു​ടെ സ്വി​ച്ച് ഓ​ണ്‍ തൃശൂർ കേരള വർമ കോളജിൽ ന​ട​ന്നു. മ​ഹാ​രാ​ജാ​സ് കേ​ള​ജ് കാ​മ്പ​സി​ല്‍ കു​ത്തേ​റ്റു മ​രി​ച്ച അ​ഭി​മ​ന്യു​വി​ന് സ​മ​ര്‍​പ്പ​ണ​മാ​യാ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​ത്.

ദ​രി​ദ്ര കു​ടും​ബ​ത്തി​ല്‍ നി​ന്നും സം​ഘ​ട​നാ​പാ​ട​വ​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന അ​ഭി​മ​ന്യു​വി​ന്റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണ് സി​നി​മ. കാ​മ്പ​സു​ക​ളി​ല്‍ പ​ട​രു​ന്ന മ​ത വ​ര്‍​ഗീ​യ​ത​യും പു​തു​ത​ല​മു​റ അ​ക​പ്പെ​ടു​ന്ന ആ​പ​ത്തി​നു​മെ​തി​രെ​യു​ള്ള സ​ന്ദേ​ശ​മാ​ണ് സി​നി​മ​യി​ലൂ​ടെ ന​ല്കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്നു.

വാ​ട്സ്അ​പ്പ് ഗ്രൂ​പ്പാ​യ റെ​ഡ് മ​ല​ബാ​ര്‍ കോ​മ്രേ​ഡ് സെ​ല്ലാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. വി​നീ​ഷ് ആ​രാ​ധ്യ ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്നു. അ​ഭി​മ​ന്യു​വന്‍റെ അ​ച്ഛ​നാ​യി ഇ​ന്ദ്ര​ന്‍​സും, അ​മ്മ​യാ​യി ഷൈ​ല​ജ​യും വേ​ഷ​മി​ടു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നാ​ളെ കോ​ഴി​ക്കോ​ട് തു​ട​ങ്ങും. വ​ട്ട​വ​ട, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ചി​ത്രീ​ക​ര​ണം ന​ട​ക്കും.

Related posts