വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് റിമാന്‍ഡില്‍

ekm-peedanamഅങ്കമാലി: വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പാലക്കാട് സ്വദേശിനിയായ 23കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ റിമാന്‍ഡ് ചെയ്തു. മാമ്പ്ര എരയാംകുടി നൗഹര്‍ഷ (42) ആണ് അങ്കമാലി കോടതി റിമാന്‍ഡ് ചെയ്തത്. 2015 മാര്‍ച്ച് മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചതായാണ് പരാതിയിന്‍മേലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

നൗഹര്‍ഷയുടെ ഉടമസ്ഥതയിലുള്ള വാപ്പാലശേരിയിലെ  സ്ഥാപനത്തില്‍ വച്ച് പീഡിപ്പിക്കുകയും പീഡനരംഗങ്ങള്‍ യുവതിയുടെ സമ്മതമില്ലാതെ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം നിരാകരിച്ച യുവാവ് പീഡനവിവരം പുറത്തുപറഞ്ഞാല്‍ നാട്ടുകാരേയും വീട്ടുകാരേയും വീഡിയോ കാണിച്ച് നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതി പാലക്കാട് ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസന് നല്‍കിയ പരാതി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന് അയച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. അങ്കമാലി സിഐ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റു ചെയ്തത്.

Related posts