തിരുവനന്തപുരം : നഗരത്തില്‍ ഏഴു കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. ബീമാപ്പള്ളി സ്വദേശി ഹക്കിം (40) തമിഴ്‌നാട് കമ്പം സ്വദേശി ജഗന്നാഥ് (38), വലിയതുറ സ്വദേശി സേവ്യര്‍(50) എന്നിവരാണ് നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലായി പിടിയിലായത്. ഇവരില്‍ നിന്നും അഞ്ചു കിലോ കഞ്ചാവ് പിടിച്ചെടുത്തു.ഹക്കിമിനെ ഫോര്‍ട്ട് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ജഗന്നാഥിനെ മെഡിക്കല്‍ കോളജ് പരിസരത്തില്‍ നിന്നുമാണ് ഷാഡോ പോലീസ് പിടികൂടിയത്. കഞ്ചാവ് കച്ചവടത്തിന് അടുത്തിടെ പിടിയിലായ ജിഞ്ചിയുടെ സഹോദരനാണ് വലിയതുറ സ്വദേശി സേവ്യര്‍.
സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായി മധുരയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നത്. വലിയതുറ, ബീമാപള്ളി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ കച്ചവടം. വലിയതുറയില്‍ വച്ച് ഇയാള്‍ എക്‌സൈസിന്റെ പിടിയിലാവുകയായിരുന്നു. രണ്ടുകിലോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിനോദ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ വി.ജി. സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോണി, ശ്രീകുമാര്‍, ബിനുരാജ്, പ്രകാശ്, ബൈജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് സേവ്യറിനെ പിടികൂടിയത്.