വി.എസിനു കാബിനറ്റ് പദവി! ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം; പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എസ്

vsതിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനു കാബിനറ്റ് പദവി നല്‍കുന്നതിനായി ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഇരട്ടപ്പദവി നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ കൊണ്ടുവരും. 1951ലെ ബില്ലിനാണ് നിയമഭേദഗതി കൊണ്ടുവരിക. അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കുന്നത് സംബന്ധിച്ചും ഭരണ പരിഷ്കാര കമ്മിഷന്റെ ഘടന സംബന്ധിച്ചും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നിയമവശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിരുന്നു. ഇരട്ടപദവി പ്രശ്‌നം ഒഴിവാക്കാന്‍ നിയമം ഭേദഗതി ചെയ്യാന്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്യുകയായിരുന്നു. ആദായകരമായ ഇരട്ടപ്പദവികള്‍ നല്‍കുന്നതിന് നിയമഭേദഗതി വേണ്ടി വരുമെന്നും സഭ ചേരുന്നതിനാല്‍ ഭേദഗതിക്കു സഭയുടെ അംഗീകാരം വേണമെന്നുമായിരുന്നു ശുപാര്‍ശ. ഇതു പരിശോധിച്ച ശേഷമാണ് മന്ത്രിസഭാ തീരുമാനം.

പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എസ്

തിരുവനന്തപുരം: പുതിയ പദവിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എസ്.അച്യുതാനന്ദന്‍. വിഎസിന്റെ പുതിയ പദവിയുടെ കാര്യം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Related posts