വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ്

ktm-georgeകാഞ്ഞിരപ്പള്ളി: വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ്. മറ്റാരെങ്കിലുമാണ് ആ സ്ഥാനത്തേക്ക് വരുന്നതെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും പിന്തുണ നല്‍കിയവരോടും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി മീഡിയ സെന്റര്‍ സംഘടിപ്പിച്ച ജനവിധി 2016ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ കെ.എം. മാണിയെ പരാജയപ്പെടുത്തും. കെ.എം. മാണിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനായി മാണി സി. കാപ്പനെ പിന്തുണയ്ക്കും. പൂഞ്ഞാറില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ഥിയായി കണെ്ടത്താന്‍ എല്‍ഡിഎഫിന് സാധിച്ചില്ല.

മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയെ സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേടില്‍ യുഡിഎഫും എത്തി. പൂഞ്ഞാറിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോഴാണ് താന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. ആംഗന്‍വാടി ടീച്ചര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും ഓണറേറിയം നല്‍കുന്നതില്‍ യുഡിഎഫ് ഗവണ്‍മെന്റ് പരാജയപ്പെട്ടു. ഇതിലേക്ക് കേന്ദ്രഗവണ്‍മെന്റ് അനുവദിച്ച തുക വകമാറ്റി ചെലവഴിക്കുകയാണ് സംസ്ഥാന ഗവണ്‍മെന്റ്‌ചെയ്തതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Related posts