കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഒരുവാക്ക് പറഞ്ഞാല്‍ പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ തോല്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി.എസ് പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ജോര്‍ജിനെ വിമര്‍ശിക്കാത്ത വിഷയം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴായിരുന്നു കോടിയേരിയുടെ ഈ മറുപടി. പൂഞ്ഞാറിലെ ഇടത് സ്ഥാനാര്‍ഥി ജയിക്കാന്‍ വി.എസ് അത്രയും പറഞ്ഞാല്‍ മതിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാത്തത് എന്ന് കോടിയേരി ചോദിച്ചു. ഉമ്മന്‍ ചാണ്ടി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിക്കാന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ധൈര്യമുണ്‌ടോ എന്നും കോടിയേരി വെല്ലുവിളിച്ചു. എല്‍ഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.