വീട്ടമ്മയുടെ കൊലപാതകം: ബന്ധുക്കള്‍ നിരാഹാരം തുടങ്ങി

alpCRIMEഹരിപ്പാട്: പട്ടാപകല്‍ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏഴു മാസം കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ പ്രതിഷേധിച്ച്  ബന്ധുക്കള്‍ നിരാഹാര സമരം തുടങ്ങി.. നങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജാസുര(50) നെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ജലജയുടെ  ബന്ധുക്കള്‍ ഇന്ന് നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനില്‍ നിരാഹാരം തുടങ്ങിയത്.2015 ആഗസ്റ്റ് 13 ന് ഉച്ചയ്ക്കായിരുന്നു ഒറ്റയ്ക്ക് വീട്ടില്‍ കഴിഞ്ഞിരുന്ന ജലജ വീട്ടിനുള്ളില്‍ വെച്ച് വെട്ടേറ്റ് മരിച്ചത്, സംഭവം ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് സിബിഐയ്ക്ക് കൈമാറി വിജ്ജാപനം ഇറക്കിയിരുന്നു.

Related posts