വീട്ടമ്മയുടെ തിരോധാനത്തില്‍ ദുരൂഹത

pkd-veettammaആലത്തൂര്‍: ചിതലിചേങ്ങോടുനിന്നും കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ വീട്ടമ്മയുടെ തിരോധാ നത്തില്‍ ദുരൂഹത. ചിതലി ചേങ്ങോട് ശിവരാമന്റെ ഭാര്യ പ്രീതി (39) യെയാണ് കാണാതായത്.പോലിസ് അന്വേഷണത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിക്കാത്തതാണ് സംഭവത്തിന്റെ ദുരൂഹതവര്‍ധിപ്പിക്കുന്നത്. ഇന്നലെ മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവുമായ വി.എസ്.വിജയരാഘവന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

രാവിലെസ്കൂളില്‍ പോയമകള്‍ വൈകുന്നേര ംതിരിച്ചെത്തി അമ്മയെ അന്വേഷിച്ചപ്പോള്‍ കാണാനില്ലായിരുന്നുവെന്നാണ് ആലത്തൂര്‍ പോലീസില്‍ നല്കിയ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഒരാഴ്ച്ചയായിട്ടും വിവരമൊന്നും കിട്ടാത്തതാണ് സംഭവത്തിന്റെ ദുരൂഹതക്ക് കാരണമാകുന്നത്.പ്ലസ് ടു വിദ്യാര്‍ഥിയായ മകളും അമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് ശിവരാമന്‍ ദമാമിലാണ്.വിവരമറിഞ്ഞ ശിവരാമന്‍നാട്ടിലെത്തിയിട്ടുണ്ട്.

വി.എസ്.വിജയരാഘവനു പുറമേ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുമാരി, സെക്രട്ടറി സിന്ധു രാധാക്യഷ്ണന്‍, യൂത്ത് കോണ്‍. നിയോജകമണ്ഡലം പ്രസിഡന്റ്‌വി.സുദര്‍ശന്‍,മറ്റുനേതാക്കളായ കെ.ഗോപിനാഥന്‍ എം.ആര്‍.രാമദാസ്, ശ്രീനിവാസന്‍, പി.എന്‍..മുരളീധരന്‍, സി.പ്രകാശന്‍, സി.പ്രേംനവാസ്, ചന്ദ്രിക ചന്ദ്രന്‍, റജുല,പങ്കജം,ഗീതാപ്രകാശ്എന്നിവരുള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ പ്രീതിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Related posts