വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

KTM-ARRESTപാറശാല: കടയ്ക്കലില്‍ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചിതറ തന്തുവിള ഉത്രാഭവനില്‍ ഉത്തര (25)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവും പാറശാല മുറിയതോട്ടം മുട്ടത്തുവിളാകം തെക്കേ പുത്തന്‍വീട്ടില്‍ കണ്ണനെ (35)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം: ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്നും ഇത് താന്‍ മനസിലാക്കി പലപ്പോഴും ഭാര്യയെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഭാര്യ വീണ്ടും വഴിവിട്ട ബന്ധങ്ങള്‍ തുടര്‍ന്നുവരികയായിരുന്നു.

സംഭവദിവസം താന്‍ പുറത്തുപോയി വീട്ടില്‍ വരുമ്പോള്‍ ഭാര്യയുമായി അവിഹിതബന്ധമുണ്ടായിരുന്ന വ്യക്തി വീട്ടിലുണ്ടായിരുന്നു. ഇതേക്കുറിച്ച് ഭാര്യയോട് ചോദിച്ചപ്പോള്‍ വഴക്കുണ്ടാക്കുകയും അത് അടിയില്‍ കലാശിക്കുകയും ചെയ്തു.   ദേഷ്യംമൂത്ത് തോര്‍ത്തെടുത്ത് ഭാര്യയുടെ കഴുത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. തോര്‍ത്തിലെ പിടിവിട്ടപ്പോഴാണ് ഭാര്യ മരിച്ചവിവരം അറിഞ്ഞതെന്നും കണ്ണന്‍ പോലീസിനോട് പറഞ്ഞു.

കൊലപാതകശേഷം തന്റെ രണ്ട് കുഞ്ഞുങ്ങളെയും പാറശാലയിലെ വീട്ടിലെത്തിക്കുകയും സംഭവം അറിയിച്ചശേഷം കുഞ്ഞുങ്ങനെ നോക്കിക്കൊള്ളാന്‍ അനുജനെ ചുമതലപ്പെടുത്തുകയും ചെയ്തശേഷം പുലര്‍ച്ചെ അഞ്ചോടെ പാറശാല പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പാറശാല പോലീസ് കടയ്ക്കല്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി കണ്ണനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്നുള്ള തെളിവെടുപ്പിലാണ് കണ്ണന്‍ പോലീസിനോട് വിവരങ്ങള്‍ പറഞ്ഞത്. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കടയ്ക്കല്‍ പോലീസ് പറഞ്ഞു.

Related posts