ധര്‍മജന്‍ എങ്ങും തൊടാതെ ഉരുണ്ടു കളിക്കുന്നു; ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മജന്റെ മറുപടി ബഹുരസം…

dharmajan600കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്്ത ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുമ്പില്‍ ഉരുണ്ടു കളിക്കുന്നു.ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മജന്‍ പറഞ്ഞ മറുപടിയാണ് സംശയം ജനിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സിനിമയിലെ പല താരങ്ങളെയും ചോദ്യം ചെയ്തു.കേസുമായി ബന്ധപ്പെട്ട് ധര്‍മജന്‍ ബോള്‍ഗാട്ടിയെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്താണ് പൊലീസ് ചോദിച്ചത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സുനിയുടെ ഒപ്പമുള്ള ഫോട്ടോ കാണിച്ചതിനു ശേഷം ഇയാളെ അറിയാമോയെന്നു മാത്രമാണ് പോലീസ് ചോദിച്ചതെന്നായിരുന്നു ധര്‍മജന്റെ മറുപടി. അതേ സമയം ദിലീപിനെ കുറിച്ചും നാദിര്‍ഷായെ കുറിച്ചും പൊലീസ് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മുന്‍പില്‍ ധര്‍മജന്‍ എങ്ങും തൊടാതെയുള്ള മറുപടിയാണ് പറഞ്ഞത്.അമേരിക്കയിലെ പരിപാടി കഴിഞ്ഞിട്ട് വന്നതേയുള്ളൂ എന്നാണ് ധര്‍മജന്‍ പ്രതികരിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ശേഷം സംവിധായകന്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ഫോണില്‍ വിളിച്ചെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നാല് തവണയാണ് ഫോണ്‍ വിളിച്ചത്. പണത്തിന് വേണ്ടിയാണ് ഇരുവരേയും വിളിച്ചതെന്നും കത്തിലെ വിവരങ്ങളെല്ലാം സത്യമാണെന്നും സുനി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.ഇന്നലെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി ഇക്കാര്യം പറഞ്ഞത്.തരാമെന്ന് വാഗ്ദാനം ചെയ്ത പണത്തിന്റെ കാര്യമായിരുന്നു നാലുതവണയും സംസാരിച്ചതെന്നും സുനി പറഞ്ഞു. ദിലീപ് പണം തരാമെന്ന് ഏറ്റിരുന്നെന്നും തുക പൂര്‍ണമായും ഇപ്പോള്‍ വേണ്ടെന്നും പറഞ്ഞു.

അഞ്ചു മാസം കൊണ്ട് പതിയെ തന്നു തീര്‍ത്താല്‍ മതിയെന്നാണ് നാദിര്‍ഷയോടും അപ്പുണ്ണിയോടും പറഞ്ഞിരുന്നതെന്ന് സുനി പറഞ്ഞു.സുനിലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നാദിര്‍ഷ, അപ്പുണ്ണി,സുനി എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. സുനി ജയിലില്‍ നിന്ന് അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിലേക്ക് നിരവധി തവണ വിളിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത് എന്തിനുവേണ്ടി എന്ന ചോദ്യത്തിന് അപ്പുണ്ണി, നാദിര്‍ഷ, ദിലീപ് എന്നിവര്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ആദ്യ ചോദ്യം ചെയ്യലില്‍ നല്‍കിയത്. ഇതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് നാദിര്‍ഷയേയും അപ്പുണ്ണിയേയും സുനിക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്.

Related posts