പോത്തന്‍കോട്: മുന്‍ വൈരാഗ്യത്താല്‍ അര്‍ദ്ധ രാത്രി യുവാവിന്റെ വീട് കയറി ഭീകരാന്തരീഷം സൃഷ്ടിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍.മംഗലപുരം കുളങ്ങര വിള വീട്ടില്‍ പപ്പടം ബിനു എന്ന് വിളിക്കുന്ന വിനു(26)നെ യാണ് മംഗലപുരം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴാം തീയതി രാത്രി പതിനൊന്നു മണിയോട് കൂടി വെയിലൂര്‍ വാലി കൊണം െ്രെപമറി ഹെല്‍ത്ത് സെന്‍ററിന് സമീപം ഊറ്റിങ്കര വീട്ടില്‍ ഷബീറിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന മൂന്ന് പേരടങ്ങുന്ന സംഘം .മാരാകായുധ ങ്ങളുമായി വീട്ടില്‍ കയറുകയും വീടിന്റെ ജനല്‍ പാളികള്‍ അടിച്ചു പൊട്ടിക്കുകയും ഭീക്ഷണി പെടുത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഷബീര്‍ പോലിസില്‍ പരാതി നല്‍കുകയും ആയിരുന്നു .ഷബീറിന്റെ വീട്ടിലെ ആടിനെ പ്രതിക ള്‍ കൊന്നതു മായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഉള്ള വൈരാഗ്യത്താല്‍ ആണ് പ്രതികള്‍ ചേര്‍ന്ന് വീട് ആക്രമിച്ചത്. മറ്റു രണ്ട് പ്രതികളായ ഷെഹിന്‍,നൌഫല്‍ എന്നിവര്‍ ഒളിവിലാണ്.പോത്തന്‍കോട് സി.ഐ ഷാജി,മംഗലപുരം എസ്.ഐ ബിനീഷ് ലാല്‍.സി.പി.ഒമാരായ മനോജ്,രാജീവ് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.