വിതുര : രാവിലെ വീട്ടുമുറ്റത്തു നില്‍ക്കുകയായരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. തൊളിക്കോട് തേക്കുംമൂട് തേവന്‍പാറ ഹലീനാ മന്‍സിലില്‍ ഹാഷി(36)മിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ നട്ടെല്ലിനും, രണ്ടുകാലുകള്‍ക്കും ഇടതു കൈക്കും ഗുരുതരമായ പരിക്കേറ്റു. തുടയെല്ലുപൊട്ടി. കൈ ഒടിഞ്ഞു. ഇടതുകാല്‍ മുട്ടിനുതാഴെ പൊട്ടിമാറി. രാവിലെ ഏഴുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തുനിന്ന ഹാഷിമിന്റെ അടുത്ത്ക്ക് പാഞ്ഞെത്തിയ പന്നിക്കൂട്ടത്തില്‍ ഒരെണ്ണമാണ് പലവട്ടം കുത്തി പരിക്കേല്‍പ്പിച്ചത്.
വീട്ടുമുറ്റത്തു നില്‍ക്കുകയായരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു
