ദമാസ്കസ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരത വീണ്ടും. രണ്ടുപേരെ മര്‍ദിച്ചശേഷം ക്രൂശിലേറ്റി വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യമാണ് ഐഎസ് ഭീകരര്‍ അവസാനം പുറത്ത് വിട്ടത്. ചാരന്‍മാരാണെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ വെടിവെച്ചു കൊന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.— സിറിയയിലെ ഐഎസ് താവളമായ റാഖയിലായിരുന്നു കൊലപാതകം നടന്നത്. രണ്ടുപേരെയും വധിക്കുന്നതിന് മുന്‍പ് ഇവര്‍ ചെയ്ത കുറ്റം ഉറക്കെ വിളിച്ചു പറഞ്ഞു. ശത്രുക്കള്‍ക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്ന് ആരോപിച്ചാണ് കൊലപാതകം.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്.— കൊടുംക്രൂരത കാണാനാവാതെ പലരും ഇരുകൈകള്‍കൊണ്ടും കണ്ണുകള്‍ പൊത്തിപ്പിടിച്ചിരുന്നു. ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് ഇവരെ ധരിപ്പിച്ചിരുന്നത്. ഒരു വീഡിയോ ഗെയിംമിലെ പോലെയാണ് ഇവരെ വധിക്കുന്ന ദൃശ്യം ഭീകരര്‍ ഷൂട്ട് ചെയ്തത്. തോക്കില്‍ കാമറ ഘടിപ്പിച്ചാണ് ഷൂട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഐഎസിന്‍റെ പ്രചാരണ ചാനലായ വിലായത്ത് അര്‍ റാഖ്വയിലാണ് കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.—കൊലപാതകത്തിന് ശേഷം ഇരുവരും ചെയ്ത കുറ്റം വലിയ പേപ്പറുകളിലെഴുതി ഇവരുടെ ശരീരത്തില്‍ ഒട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.—
ഇത്തരം കൊടും ക്രൂരതകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം അത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് ഇസ്ലാമിക സ്റ്റേറ്റ് ഭീകരരുടെ പതിവാണ്. കൊച്ചുകുട്ടികളെപോലും സാക്ഷിയാക്കി നടത്തുന്ന പൈശാചികവൃത്തികള്‍ ലോകത്തെ നടുക്കുന്നുവെന്നു മാത്രമല്ല, കുഞ്ഞുങ്ങളുടെ മനസിനെ തകര്‍ക്കുകയും മറ്റു ചിലരെ ക്രൂരകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. കുറ്റകൃത്യം ആരോപിക്കുന്നതും വിധിപറയുന്നതും ശിക്ഷ നടപ്പാക്കുന്നതുമെല്ലാം ഭീകരര്‍ തന്നെയാണ്.