ഹൈദരാബാദ്: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് വീണ്്ടും തോല്‍വി. ഒരിക്കല്‍ക്കൂടി നായകന്‍ ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ ഏഴു വിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. സണ്‍റൈസേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ജയവും മുംബൈയുടെ രണ്്ടാം തോല്‍വിയുമാണിത്.സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്-20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 145.
143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 17.3 ഓവറില്‍ ലക്ഷ്യം കണ്്ടു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ 90 റണ്‍സ് നേടി. 59 പന്തില്‍നിന്നു നാലു സിക്‌സറിന്റെയും ഏഴു ബൗണ്്ടറികളുടെയും അകമ്പടിയോടെയായിരുന്നു വാര്‍ണറിന്റെ ഇന്നിംഗ്‌സ്. മോയിസ് ഹെന്‍റിക്വസ് (20), മോര്‍ഗന്‍ (11), ഹൂഡ (17*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സമ്പാദ്യം. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (2) ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് അമ്പാട്ടി റായിഡു (54) വിന്റെയും കൃണാല്‍ പാണ്ഡ്യ ( 28 പന്തില്‍ 49*) യുടെയും ഇന്നിംഗ്‌സിന്റെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കണെ്്ടത്തിയത്. മുംബൈ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. സണ്‍റൈസേഴ്‌സിനായി ബാരിന്ദര്‍ സ്രാന്‍ മൂന്നു വിക്കറ്റ് നേടി.