പാലക്കാട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിധി വരുമ്പോള്‍ വെള്ളാപ്പള്ളി ജയിലില്‍ പോകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ടൗണ്‍ ഹാളില്‍ നടന്ന മലമ്പുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
മകനു പാര്‍ട്ടി ചുമതല നല്‍കി വെള്ളാപ്പള്ളി ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. എസ്എന്‍ഡിപിയിലെ പാവപ്പെട്ട അമ്മമാരെയും സഹോദരിമാരെയും വഞ്ചിച്ച് വെള്ളാപ്പള്ളിയും കൂട്ടരും കോടികളാണ് മുക്കിയതെന്നും വി.എസ് ആരോപിച്ചു.