വീ ഹേറ്റ് കര്‍ണാടക…! കന്നഡ സിനിമാ താരങ്ങള്‍ക്കതിരെ യുവാവിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ്; പോസ്റ്റിട്ട യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു; വീഡിയോ വൈറല്‍…

fACEBOOKബംഗളുരു: കന്നഡ സിനിമാ താരങ്ങള്‍ക്കതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു തമിഴ് യുവാവിനു മര്‍ദനം. കന്നഡ സിനിമാ താരങ്ങളെ വിമര്‍ശിച്ചും അവരെ തമിഴ് സിനിമാ താരങ്ങളോട് ഉപമിച്ചും പോസ്റ്റിട്ടതിനാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചത്. കാവേരി നദീജലതര്‍ക്കം സംബന്ധിച്ചും ഇയാള്‍ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. യുവാവിന്റെ പേരു വിവരങ്ങള്‍ ലഭ്യമല്ല.

ഒരു സംഘമാളുകള്‍ യുവാവിനെ നിരവധി തവണ അടിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ ഇതിനോടകം വൈറലായി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വീ ഹേറ്റ് കര്‍ണാടക കാംപയിനും തുടങ്ങി. സംഭവത്തെക്കുറിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ യുവാവിനെ മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്‌ടെന്നും പോലീസ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഹേറ്റ് കാംപയ്‌നുകള്‍ അനാവശ്യമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

Related posts