വെള്ളക്കടുവയുമായി ബിജുമേനോന്‍

bijuബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് വെള്ളക്കടുവ എന്ന് പേരിട്ടു. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം ഏപ്രില്‍ പകുതിയോടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കും. ബാബു ജനാര്‍ദനനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസ് തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വാസ്തവം സിനിമയുടെ ഒരു കോമിക് പതിപ്പായി വേണമെങ്കില്‍ വെള്ളക്കടുവയെ വിശേഷിപ്പിക്കാമെന്ന് ബാബു ജനാര്‍ദ്ദനന്‍ പറഞ്ഞു. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലും ബിജുമേനോന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

Related posts